മാവേലിക്കര: നിസാര വാക്കുതര്‍ക്കത്തിന്റെ പേരില്‍ കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ 181ല്‍ പരേതനായ ടാന്സണിന്റെ മകന് ഡെസ്റ്റമി (26)നെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ മാവേലിക്കര സിഐ: ജോസ്മാത്യുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. അറനൂറ്റിമംഗലം പൂയപ്പള്ളില്‍ ബിബിന്‍ വര്‍ഗീസ് (സായിപ്പ്-23), കല്ലിമേല്‍ വരിക്കോലേത്ത് റോബിന് ഡേവിഡ് (റോബിന്-23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കൊലപ്പെടുത്തിയ ആയുധം കണ്ടെത്തുന്നതിനും കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ അറിയിച്ചു.
ഏപ്രില്‍ 13ന് പുലര്‍ച്ചെ ഒന്നോടെ മാവേലിക്കര പന്തളം റോഡില്‍ കൊച്ചാലുംമൂട് ജില്ലാ കൃഷിത്തോട്ടത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചതില്‍ നിന്നും ഉടമയെ കണ്ടെത്തുകയും പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ ബന്ധുവീടുകള്‍ നിരീക്ഷിച്ചു വരികയായിരുന്നു.
ബുധനാഴ്ച പ്രതികള്‍ ബിബിന്റെ വള്ളംകുളത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്ന വിവരം ലഭിച്ച പോലീസ് ഇവരുടെ കാറിന്റെ പിന്തുടരുകയും, കിലോമീറ്ററുകള്‍ നീണ്ട മത്സരഓട്ടത്തിനു ശേഷം തിരുവല്ല പുഷ്ഗിരി ആശുപത്രിക്കു സമീപത്തെ റെയില്‍വെ ക്രോസില്‍ കുടുങ്ങിയ കാറില്‍ നിന്നും പ്രതികളെ പോലീസ് പിടികൂടി. ബിബിന്‍ മാവേലിക്കര, വെണ്മണി പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം ഉള്‍പ്പെടെ ഇപ്പോള്‍ ഏഴ് കേസുകളില്‍ പ്രതിയാണ്.
റോബിന് രണ്ടു കൊലപാതകേസുകളിലെയും പ്രതിയാണ്. അറനൂറ്റിമംഗലം, കൊച്ചാലുംമൂട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സിഐയ്ക്കൊപ്പം മാവേലിക്കര എസ്ഐ: പി. മോഹനചന്ദ്രന്, സിപിഒമാരായ സന്തോഷ്, വിനുവിജയന്‍, അമീര്ഖാന്, മനോജ്, പ്രസന്നലാല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: