ആലപ്പുഴ: കേരള വെള്ളാള മഹാസഭ 58-ാമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 14ന് ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തും. സ്വാഗതസംഘം ഓഫീസ് ആലപ്പുഴ മുല്ലയ്ക്കല് ശാരദാ കോംപ്ലക്സില്‍ കെവിഎം സംസ്ഥാന പ്രസിഡന്റ് പുനലൂര്‍ മധു ഉദ്ഘാടനം ചെയ്തു. കെവിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജി. ജയപാലന്പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സോണി ജെ.കല്യാണ്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ വി.എസ്. വിജയന്, മുത്തുസ്വാമി പിള്ള, സി.പി. വിജയന്, എ. ശശികുമാര്‍, സാബു, പി.ആര്. നാഗ്, മുരളീധരന്‍പിള്ള, അനില്‍കുമാര്‍, ഇ. സൂര്യനാരായണപിള്ള, കെ.എന്‍. സുരേന്ദ്രന്‍പിള്ള, സോമന്‍പിള്ള, സോമശേഖരപിള്ള, മണക്കാട് പത്മനാഭന്, ചന്ദ്രന്‍പിള്ള, ആറ്റുകാല്‍ കുമാരസ്വാമി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. രാജീവ് തഴക്കര നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: