ചേര്‍ത്തല: കേരളാ ക്ഷേത്രകലാനുഷ്ഠാന വേദിയുടെ നാദശ്രീ പുരസ്കാര സമര്‍പ്പണം ഏപ്രില്‍ 19ന് വൈകിട്ട് നാലിന് മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. ഭാഗവത പ്രചാരകന് കൈതാരം എസ്. കൃഷ്ണയ്യര്‍ക്കും, ആദ്ധ്യാത്മികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് വൈക്കം രാമചന്ദ്രനുമാണ് പുരസ്ക്കാരം നല്‍കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. മുന്‍ ദേവസ്വം ബോര്‍ഡംഗം കെ.വി. പത്മനാഭന് പുരസ്ക്കാരജേതാക്കളെ ആദരിക്കും. പ്രശസ്തിപത്രവും, ഫലകവും 5001 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: