ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖം കേന്ദ്രീകരിച്ച് ഫെസ്റ്റിവല്‍ നടത്തുന്നത് അഴിതി ലക്ഷ്യമാക്കി റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘങ്ങളാണെന്ന് തീരദേശ രാഷ്ട്രീയ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അഴിമതി നടത്തിയതിന് സിപിഎം പുറത്താക്കിയ ഒരു എല്‍പി മെമ്പറും ഒരു ബ്ലോക്ക് മെമ്പറും പത്തോളം കരാറുകാരെ കൂട്ടുപിടിച്ച് കേരളീയം എന്ന പേരില്‍ തട്ടിക്കൂട്ടിയ രജിസ്ട്രേഷന് പോലുമില്ലാത്ത സംഘടനയാണ് ഫെസ്റ്റ് നടത്തുന്നത്.
ഇതിനൊന്നിനും ഗ്രാമപഞ്ചായത്തിന്റെയോ സര്‍ക്കാരിന്റെയോ ഇറിഗേഷന്റെയോ വ്യോമയാന വകുപ്പിന്റെയോ തുറമുഖ വകുപ്പിന്റെയും മറൈന്‍ ഡിപ്പാര്‍ട്മെന്റിന്റെയോ പോലീസ് ഡിപ്പാര്‍ട്മെന്റിന്റെയോ അനുമതിയില്ല. കാലാകാലങ്ങളായി പൊഴിമുഖത്തെ നൂറില്‍പരം മത്സ്യത്തൊഴിലാളികള്‍ മത്സ്യവും മത്സ്യാവശിഷ്ടങ്ങളും ഉണക്കി സംസ്കരിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തിയിട്ടുള്ള സ്ഥലം കൈയേറിയാണ് ഫെസ്റ്റിവല്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ളത്.
സംഘാടകര്‍, മന്ത്രി, എംഎല്‍എ, എംപി എന്നിവരുടെ ഫോട്ടോപതിച്ച വ്യാജ വാള്‍പോസ്റ്ററുകളും പ്രചരണത്തിനും പണപ്പിരിവിനുമായി ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ ആഭ്യന്തര മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയതായി ഭാരവാഹികളായ എന്‍.പി. സുഭാഷ് ചന്ദ്രന്, പി. രാമചന്ദ്രന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: