ചേര്‍ത്തല: ദേശീയപാതയില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന തുടങ്ങി. ചേര്‍ത്തല ഡിവൈഎസ്പി: കെ.ജി. ബാബുകുമാറിന്റെ നേതൃത്വത്തില്‍ പാതിരപ്പള്ളി മുതല്‍ അരൂര്‍ വരെയാണ് പരിശോധന നടത്തിയത്. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ബിജു, അതാതു പ്രദേശത്തെ സിഐമാര്‍, എസ്ഐമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വൈദ്യുതി ബോര്‍ഡ്, പൊതുമരാമത്ത്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
ദേശീയപാതയിലെ പ്രധാന ജങ്ഷനുകളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍, സിഗ്നല്‍ ലൈറ്റുകള്‍, ബ്രിങ്ങറുകള് എന്നിവയ്ക്ക് നിര്‍ദ്ദേശമുണ്ട്. ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ മീഡിയനുകള്ക്കിടയിലെ ക്രോസിങ്ങുകള്‍ 53ല്‍ നിന്ന് 25 ആക്കുവാനും ദേശീയപാതയിലേക്ക് എത്തുന്ന ചെറിയ റോഡുകളെല്ലാം കുറഞ്ഞത് 50 മീറ്ററെങ്കിലും ദൂരത്തില്‍ ഉയര്‍ത്തുവാനും ശുപാര്‍ശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: