ചെങ്ങന്നൂര്‍: ആഡംബര ജീവിതവും ധൂര്‍ത്തും മനുഷ്യത്വത്തെ ഇല്ലാതെയാക്കുമെന്നും സ്വാര്ത്ഥതയകറ്റി മനുഷ്യമനസുകളെ ഒന്നിപ്പിക്കാന്‍ യജ്ഞങ്ങള്‍ക്ക് സാധിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. മേപ്രം മഴുക്കീര്‍മേല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രഥമ വിഷ്ണു കീര്‍ത്തി പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
സ്വാര്‍ത്ഥതയില്ലാതെ കര്‍മ്മം ചെയ്യുമ്പോള്‍ മാനസിക സംഘര്‍ഷവും പിരിമുറുക്കവും കുറയും. സമര്‍പ്പണ ബോധത്തോടെയുള്ള കര്‍മ്മങ്ങളാണ് ശരിയായ സേവനമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര വെബ്സൈറ്റ് ഉദ്ഘാടനവും കുമ്മനം രാജശേഖരന് നിര്‍വ്വഹിച്ചു
ചടങ്ങിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും ഭാഗവത സപ്താഹയജ്ഞാചാര്യ രുക്മിണി അന്തര്‍ജനം നിര്‍വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഗോപിനാഥന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മനു തെക്കേടത്ത്, ഉപദേശകസമിതി സെക്രട്ടറി പി.ടി. ലിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: