ചേര്‍ത്തല: പുറംബണ്ട് നിര്‍മ്മാണത്തില്‍ ക്രമക്കേടെന്ന പരാതിയെ തുടര്‍ന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കുട്ടനാട് പാക്കേജില്‍ 1.64 കോടി ചെലവില്‍ വയലാര്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പുറംബണ്ട് സംബന്ധിച്ച് പരാതികളെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചത്. വയലാര്‍ പുല്ലന്‍ചിറ പാടശേഖരത്തിലെ നെല്‍കൃഷി സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന കല്‍കെട്ട് നിര്‍മാണം സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ പലഭാഗത്തും കല്‍ക്കെട്ട് ഇടിഞ്ഞുവീണതാാണ് പരാതിക്കിടയാക്കിയത്. കളക്ടര്‍ക്കൊപ്പം ആത്മ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ കെ. മീന, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വി.സുധര്‍മ്മണി, പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കരാജ്, കരിനില വികസന ഏജന്‍സി വൈസ് ചെയര്മാന് ജി.ശശിധരപണിക്കര്‍, അനില്‍ വെമ്പള്ളി എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: