പറവൂര്‍: പരാതിപറയാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ഡിറ്റനേറ്റര്‍, പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തിരി എന്നിവ കണ്ട് പോലീസ് ഞെട്ടി. വിഷുദിവസം വൈകുന്നേരം പറവൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.
എറണാകുളത്ത് നിന്ന് ബോംബ് സ്ക്വാഡ് വന്നാണ് ഇവനിര്വ്വീര്യമാക്കിയത്. ഞാറയ്ക്കല്‍ സ്വദേശിയായ 36 കാരി തന്റെ രണ്ടാംഭര്‍ത്താവ് മന്നം അത്താണി സ്വദേശി ഷഡാനന് വധിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ഫെബ്രുവരിയിലാണ് ഷഡാനനുമായി ഒളിച്ചോടിയത്.
ഷഡാനന്റെ മകന്റെ വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ഒളിച്ചോട്ടം. അടിമലിയില്പ്പോയിവാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. അവിടെനിന്നും ആണ് സ്പോടക വസ്തുക്കളുമായി യുവതി പറവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. രണ്ടാം ഭര്‍ത്താവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഭവം പുറംലോകം അറിഞ്ഞെങ്കിലും വിവരങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുകയാണ് പോലീസ്. ഇതിനിടയില്‍ ഉന്നതരായ ചില രാഷ്ട്രീയക്കാര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടത്തുന്നതായിട്ടാണ് വിവരം. സ്ത്രീയുടെ പേരില്‍ ഒരു മിസ്സിംങ് കേസ് ഞാറക്കല്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ട്.
അതുകൊണ്ട് യുവതിയെ ഞാറക്കല്‍ പോലീസിന് കൈമാറും എന്നാണ് പോലീസ് പറയുന്നത്. സ്പോടകവസ്തുവുമായി വന്ന യുവതിയെ പറവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും മിസ്സിംങ് കേസ് ഉള്ളത് കൊണ്ട് ഞാറക്കല്‍ പോലീസിന് കൈമാറും എന്ന് പറയുന്ന പോലീസ് യുക്തിയാണ് സംശയം ജനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: