കൊച്ചി: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിനായി എറണാകുളം ജില്ലാ കളക്ടറേറ്റില്‍ സംവിധാനമൊരുങ്ങുന്നു. കളക്ടര്‍ എം.ജി.രാജമാണിക്യം മുന്‍കൈയെടുത്ത് ആവിഷ്ക്കരിക്കുന്ന പൊതുജന പരാതിപരിഹാര യോഗം മെയ് മുതല്‍ എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ചേരും.
ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനാകുന്ന യോഗത്തില്‍ എഡിഎം, ആര്‍ഡിഒ, തഹസില്‍ദാര്‍മാര്‍, മറ്റ് വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വകുപ്പുകളില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ ഈ യോഗത്തില്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു.
വരുംമാസങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന പരാതി പരിഹാര യോഗങ്ങളില്‍ പരിഗണിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.
ഭാവിയില്‍ ഈ പരാതി പരിഹാര സംവിധാനം താലൂക്ക് തലങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനോടൊപ്പം ജില്ലാ കളക്ട്രേറ്റും താലൂക്ക് ഓഫീസുകുളുമായി ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും ഏര്‍പ്പെടുത്തും. താലൂക്ക്തലങ്ങളില്‍ ലഭിക്കുന്ന പരാതികളുടെയും അപേക്ഷകളുടെയും പരിഹാര നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അവലോകനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: