കൊച്ചി: കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി പ്രക്ഷേപണരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആകാശവാണി കൊച്ചി നിലയത്തിന്റെ സഹകരണത്തോടെ ലോക് അദാലത്ത് നടത്തുന്നു. ഏപ്രില്‍ 18 ശനിയാഴ്ച രാവിലെ 9.30ന് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് അദാലത്ത് ഉദ്ഘാടനം ചെയ്യും.
ഹൈക്കോടതി ജഡ്ജിയും കെല്‍സ എകിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ആകാശവാണി കൊച്ചി നിലയം മേധാവി ബാലകൃഷ്ണന് കൊയ്യാല്‍ മുഖ്യ പ്രഭാഷണം നടത്തും. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോണ്‍ വര്‍ഗീസ്, ഹൈക്കോടതി അഡ്വക്കേറ്റ്സ് ക്ലാര്‍ക്സ് അസോസിയേഷന് പ്രസിഡന്റ് എ. രാമചന്ദ്രന് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും.
സി . ജയചന്ദ്രന് ( മെംബര്‍ സെക്രട്ടറി, കേരള ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി) സ്വാഗതവും ഡി. പ്രദീപ് കുമാര്‍ (പ്രോഗ്രാം എക്സിക്യൂട്ടീവ്, ആകാശവാണി) നന്ദിയും പറയും. തീര്‍പ്പാക്കാവുന്ന, സിവില്‍ സ്വഭാവമുള്ള പരാതികളും തര്‍ക്കങ്ങളുമാണു ഈ അദാലത്തില്‍ പരിഗണിക്കപ്പെടുക.129 പരാതികളാണു ഇതുവരെ അദാലത്തിലേക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: