കൊച്ചി: വിഷുദിനത്തോടനുബന്ധിച്ച് കേരളത്തില്‍ തൊഴിലെടുക്കുന്ന തമിഴ് തൊഴിലാളികള്‍ക്ക് കേരള പ്രദേശ് എംഎംഡി സ്രാങ്ക് ആന്റ് എഞ്ചിന് ഡ്രൈവേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് വിഷുക്കൈനീട്ടം നല്‍കിയത്.
യൂണിയന് പ്രസിഡന്റ് കെ.എസ്.അനില്‍ കുമാര്‍ കലൂര്‍ ജംഗ്ഷനില്‍ തമിഴ് തൊഴിലാളികളായ ആര്.ചന്ദ്രമതി, കാളിമുത്തു എന്നിവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. മൂന്നുറില്‍പ്പരം തമിഴ് തൊഴിലാളികള്‍ പങ്കെടുത്ത ചടങ്ങില്‍ ബിഎംഎസ് കലൂര്‍ ഉപമേഖലാ സെക്രട്ടറി അനില്‍ കലൂര്‍ അദ്ധ്യക്ഷത വഹിച്ചു.
യൂണിയന് ജോ.സെക്രട്ടറി സുകുമാരന്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ കെ.എ.എസ്.പണിക്കല്‍, കെ.പി.മാധവന്‍കുട്ടി, എം.ശ്രീകുമാര്‍, ബിജെപി നേതാക്കളായ സി.ജി.രാജഗോപാല്‍, എസ്.ആര്.രാജന് എന്നിവര്‍ പങ്കെടുത്തു. യൂണിയന് ഖജാന്‍ജി കെ.വി.സാബു കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: