കോട്ടയം: കഞ്ഞിക്കുഴി ജംഗ്ഷനില്‍ നടക്കുന്ന അനധികൃത ഫഌറ്റ് നിര്‍മ്മാണം തടയണമെന്ന് ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ദേശീയപാത 220 ന്റെ വശത്തായി കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.എന്‍ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പി.കെ. രവീന്ദ്രന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കോര സി. ജോര്‍ജ്ജ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജെ. ഹരികുമാര്‍, ബിനു ആര് വാര്യര്‍, അഡ്വ. രാജേഷ്, ഡി.എല്‍. ഗോപി, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, എം.എന്‍. അനില്‍ കുമാര്‍, ടി.ആര്. സുഗുണന്, ഷാജി തൈച്ചിറ, കെ.ആര്. ശശി, നാസര്‍ റാവൂത്തര്‍, രാജേഷ് കൈലാസം, കെ.എസ്. ഗോപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: