കോട്ടയം: കടലിലെ ജലനിരപ്പിനെക്കാള്‍ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളാണ് കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശം. കുട്ടനാട് പ്രദേശം ആലപ്പുഴ ജില്ലയിലും അപ്പര്‍കുട്ടനാട് കോട്ടയം ജില്ലയിലുമാണ്. കര്‍ഷകന്റെ കായികാധ്വാനത്തിലൂടെ സൃഷ്ടിച്ച ലോകാത്ഭുതമാണ് ഈ പ്രദേശത്തെ നെല്‍കൃഷി. ഈ കൃഷിയും കര്‍ഷകനേയും സംരക്ഷിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. നിരവധി കര്‍ഷക സംഘടനകളുണ്ടെങ്കിലും നെല്‍കര്‍ഷകരുടെ പ്രശ്നത്തില്‍ ശക്തമായ ഇടപെടീല്‍ നടത്തിക്കാണുന്നില്ലെന്നും പരാതിയുണ്ട്.
കര്‍ഷകരുടെ പ്രധാനപ്രശ്നം വിളവെടിപ്പിനുശേഷം നെല്ല് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ 19 രൂപ താങ്ങുവില പ്രഖ്യാപിച്ച സംഭരണ ചുമതല സപ്ലൈകോയെ ഏല്‍പ്പിച്ചിട്ടുണ്ട്. സപ്ലൈകോയാകട്ടെ വിവിധ സ്വകാര്യമില്ലുകളെ സംഭരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. സ്വകാര്യ മില്ലുകളുടെ ചൂഷണത്തില്‍നിന്നും കര്‍ഷകരെ സംരക്ഷിക്കു എന്നതാണ് അടിയന്തിരാവശ്യം. യഥാസമയത്ത് സംഭരണം നടത്താതെ നെല്ലിലെ ഈര്‍പ്പത്തിന്റെ പേരിലും കിളിത്തുതുടങ്ങിയെന്ന കാരണത്താലും തൂക്കം കുറക്കുകയെന്നതാണ് സ്വകാര്യമില്ലുകാര്‍ ചെയ്യുന്നത്. ഒരു മില്ലുടമതന്നെ മറ്റ് നിരവധി ബിനാമി പേരുകളിലും കര്‍ഷകരെ സമീപിക്കും.
ഒരു ക്വിന്റല്‍ നെല്ല് എടുക്കുമ്പോള്‍ 3 കിലോ തൂക്കം കുറക്കും. തൂക്കത്തിലും കൃത്യതയില്ലെന്നും കര്‍ഷകര്‍ പറയുന്നു. അപ്പര്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് വെച്ചൂരില്‍ മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായാല്‍ ഈ പ്രദേശത്തെ കര്‍ഷകര്‍ക്ക് ആശ്വാസമാകും.
ഇവിടെനിന്നുള്ള അരി കുട്ടനാട് റൈസ് എന്ന പേരിലാണ് വിപണിയിലെത്തുന്നത്. മാര്‍ക്കറ്റിംഗ് രംഗത്തെ കിടമത്സരത്തെ അതിജീവിക്കുവാന്‍ ഇനിയും സമയമെടുക്കും. ഇവിടെ ഇപ്പോള്‍ പരിമിതമായ തോതില്‍ മാത്രമാണ് നെല്ലെടുക്കുന്നത്. നെല്സംഭരിക്കുന്നതിനുള്ള വാഡിസൈലോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. ഇതു പൂര്‍ത്തിയായാല്‍ 6000 ടണ്‍ നെല്ല് കേടുകൂടാതെ സംഭരിച്ചുവയ്ക്കുവാന്‍ കഴിയും. അതോടെ കൂടുതല്‍ നെല്ല് കര്ഷകരില്നിന്നുമെടുക്കുവാന് കഴിയുമെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: