കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലൈറ്റിങ്ങ് കമ്പനിയായ സൂര്യ റോഷ്നി പുതിയ എല്‍ഇഡി ശേഖരം വിപണിയിലിറക്കി.
രണ്ടുലക്ഷം മെഗാവാട് വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള് അതില്‍ 18 ശതമാനവും ലൈറ്റിങ്ങ് വിഭാഗമാണ് ഉപയോഗിക്കുന്നതെന്ന് സൂര്യ റോഷ്നി മാനേജിംഗ് ഡയറക്ടര്‍ രാജു ബിസ്ത ചൂണ്ടിക്കാട്ടി.
ആഗോള നിരക്ക് 12-13 ശതമാനം മാത്രമാണ്. എല്‍ഇഡി ഉല്പന്നങ്ങളുടെ ഉല്പാദനം കൂടുന്നതോടെ 2020-ല്‍ ഇന്ത്യയിലും ഇത് 13 ശതമാനം ആയി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ്ജസംരക്ഷണ ശേഷിയും ദീര്‍ഘായുസും ഉള്ള എല്‍ഇഡി ലൈറ്റുകളുടെ വിപുലമായ ശേഖരമാണ് സൂര്യക്കുള്ളത്. സൂര്യ ഗ്രൂപ്പിന്റെ വിറ്റുവരവ് 4000 കോടി രൂപയുടേതാണ് ഇതില്‍ 1200 കോടി രൂപ ലൈറ്റിങ്ങ് ഡിവിഷനില്‍ നിന്നുള്ള വരുമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: