തൃശൂര്‍: കേരള കോണ്‍ഗ്രസ്-എം യോഗം വിളിച്ചതു തന്നെ അറിയിച്ചിട്ടില്ലെന്നു മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മാണിയുടെ വസതിയിലോ ഓഫീസിലോ വിളിക്കുന്ന യോഗത്തില്‍ പോകില്ല. ഓഡിറ്റോറിയത്തിലോ, പാര്‍ട്ടി ഓഫീസിലോ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഘടകകക്ഷികളെ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ച സംഭവം അപമാനകരമാണ്. ഇക്കാര്യത്തില്‍ താന്‍ ആഭ്യന്തരമന്ത്രിക്കു നേരത്തെ തന്നെ പരാതി നല്‍കിയിരുന്നതാണ്. സ്പെഷല്‍ ബ്രാഞ്ചിന്റെ പണി ഇതല്ലെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: