ന്യൂദല്‍ഹി: നിസ്സാന്‍ കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്റായ ഡാറ്റ്സണ്‍ കാര്‍ വിപണിയില്‍ ഇറങ്ങിയതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചു. നിസ്സാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റ് ഹില്യം സിക്കാര്ഡ്, ബ്രാന്റ് അംബാസഡറായ താരം ആയുഷ്മാന്‍ ഖുറാന, കമ്പനി എംഡി അരുണ്‍ മല്‍ഹോത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
പിറന്നാള്‍ ആഘോഷം ഇന്ത്യയില്‍ 100 സ്ഥലങ്ങളില്‍ നടക്കും. അതത് സ്ഥലങ്ങളില്‍ നിര്‍ധനരായ കുട്ടികളെ പങ്കെടുപ്പിച്ച് അവര്‍ക്ക് സഹായങ്ങള്‍ നല്‍കിയായിരിക്കും ആഘോഷമെന്ന് അരുണ്‍ മല്‍ഹോത്ര പറഞ്ഞു.
ഡാറ്റ്സണ്‍ ഡ്രൈവ് ഓണ്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന റാലി ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, അഹമ്മദാബാദ്, ഗുവാഹത്തി എന്നിവിടങ്ങളില്‍ കൂടി സംഘടിപ്പിക്കും.
കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് നിസ്സാന്‍ കമ്പനി പൂര്‍ണ പിന്തുണ നല്‍കും. ഇതിന്റെ ഭാഗമായി നിസ്സാനും റിനോള്‍ഡ് കമ്പനിയും ചേര്‍ന്ന് ചെന്നൈയില്‍ നിര്‍മാണക്കമ്പനിയും റിസര്‍ച്ച് സെന്ററും സ്ഥാപിക്കുമെന്ന് മല്‍ഹോത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: