ആലപ്പുഴ: ഭീകരതയെ തള്ളിപ്പറയാന്‍ സലഫി സംഘടനകള്‍ക്ക് ധാര്‍മ്മികമായ അര്‍ഹതയില്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ ഇടുക്കി അഭിപ്രായപ്പെട്ടു. ലോകത്ത് മുസ്ലിംകള്ക്കിടയില് ഭീകരതയും തീവ്രവാദവും വളര്‍ത്തിയത് സലഫി-ഇഖ്വാന് മന്ഹജ്-കാരാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം സമൂഹത്തെയും ആത്മീയ കേന്ദ്രങ്ങളെയും തകര്‍ത്ത ഇവര്‍ മറ്റു സമൂഹങ്ങളിലേക്കും അക്രമം അഴിച്ച് വിട്ടപ്പോഴാണ് മുസ്ലിംകളില് ഭീകരത ആരോപിച്ച് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഹാശിമിയ്യഃ കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി പി.കെ. ബാദ്ഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെ.എം സുബൈര്‍ അഹ്സനി മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: