ആലപ്പുഴ: ജില്ലയില്‍ വിവിധ നദികളില്‍ നിന്നും കായലുകളില്‍ നിന്നും അനധികൃതമായി മണലെടുപ്പ് നടക്കുന്നതായും അനധികൃത നിലം നികത്തല്‍ നടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടപടി ആരംഭിച്ചു. ഭൂപരിഷ്കരണവിഭാഗം ഡെപ്യൂട്ടി കളക്ടറുടെയും ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടികളക്ടറുടെയും നേതൃത്വത്തില്‍ സ്ക്വാഡ് രൂപവത്കരിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ 85 അനധികൃത നിലം നികത്തല്‍ കേസുകളും 25 അനധികൃത മണ്ണെടുപ്പുകേസുകളും കത്തെി. ഇത്തരം നടപടി കള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: