ആലപ്പുഴ: മുച്ചക്ര വാഹനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വികലാംഗന് പഞ്ചായത്തു പടിക്കല്‍ നില്പുസമരം നടത്തി. ജന്മനാ വികലാംഗനായ പുന്നപ്ര തെക്കു പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പളളിവെളിയില് ബാബു (55)വാണ് പുന്നപ്ര തെക്കു പഞ്ചായത്ത് പടിക്കല്‍ നില്‍പ്പുസമരം നടത്തിയത്.
15 വര്‍ഷമായി മുച്ചക്രവാഹനത്തിനായി പുന്നപ്ര തെക്കു പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും തന്നെ വികലാംഗ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ അനര്‍ഹരായവര്‍ക്ക് മുച്ചക്ര വാഹനം നല്‍കിയെന്നാരോപിച്ചാണ് 60 ശതമാനം അംഗവൈകല്യമുളള ഇയാള്‍ പഞ്ചായത്തു പടിക്കല്‍ തളര്‍ന്ന കാലില്‍ കയ്യൂന്നി നില്പു സമരം നടത്തിയത്. വികലാംഗര്‍ക്കു വേണ്ടിയുളള ഗ്രാമസഭ വര്‍ഷത്തില്‍ നാലു പ്രാവശ്യമാണ് കൂടുന്നത്. ഗ്രാമസഭ അംഗീകരിച്ച പദ്ധതി ഡിപിസിയുടെ അംഗീകാരത്തിനായി ഐഡിഡിഎസ് ഓഫീസര്‍ പ്രോജക്ട് തയ്യാറാക്കി സാമൂഹ്യ നീതി വകുപ്പിന് സമര്‍പ്പിക്കുകയാണ് പതിവ്.
ഇത് പഞ്ചായത്ത് വാര്‍ഡംഗം, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ പാസാക്കിയ ശേഷമാണ് ജില്ലാ പഞ്ചായത്ത്, സാമൂഹ്യ നീതിവകുപ്പ് എന്നിവിടങ്ങളില്‍ ഹാജരാക്കുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ പ്രോജക്ടില്‍ 40 ശതമാനം അംഗവൈകല്യമുളളവരെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുളളൂ എന്നാണ് പഞ്ചായത്തിന്റെ വാദം. ഇതിനെതിരെയാണ് ബാബു പ്രതിഷേധവുമായി പുന്നപ്ര തെക്കു പഞ്ചായത്തു പടിക്കല്‍ നില്പുസമരത്തിനെത്തിയത്.
ഇയാള്‍ക്ക് സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തതിനെ തുടര്‍ന്ന് പരസഹായത്തോടെയാണ് പത്തുവര്‍ഷം മുമ്പ് ഒരു മുച്ചക്രവാഹനം വാങ്ങിയത്. എന്നാല്‍ ഇതാകട്ടെ മുന്നോട്ടും പിന്നോട്ടുമില്ലാത്ത അവസ്ഥയിലുള്ള വാഹനമാണ്. തനിക്ക് മുചക്രവാഹനം നല്‍കിയില്ലെങ്കില്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും പഞ്ചായത്തിനെ അറിയിച്ചതിനുശേഷം പരസഹായത്തോടെ പൊളളുന്ന വെയിലില്‍ ഇയാള്‍ മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: