കൊച്ചി: ഹര്‍ത്താലിനെ കുറിച്ചുള്ള ഔദ്യോഗിക നിലപാട് വ്യക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് ‘സേ നോ ടു ഹര്‍ത്താല്‍’ ക്യാമ്പയിന് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ രാജു. പി. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എല്ലാ ജനാധിപത്യ അവകാശങ്ങളെയും ഭരണഘടന നല്കുന്ന സ്വാതന്ത്ര്യത്തെയും ഹനിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടസപ്പെടുത്തില്ല എന്നു പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി വിധി പാലിച്ചുകൊണ്ട് ഹര്‍ത്താല്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകാത്തത് പരാജയബോധ്യമുള്ളതുകൊണ്ടാണെന്നും ഇവര്‍ ആരോപിച്ചു. ഹര്‍ത്താലിനെതിരെ നിലപാട് സ്വീകരിക്കുന്ന ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കന്മാരെയും പ്രവര്‍ത്തകരേയും ക്യാമ്പയിനിലേക്ക് സ്വാഗതം ചെയ്യുമെന്നും രാജു. പി. നായര്‍ പറഞ്ഞു.
‘സേ നോടു ഹര്‍ത്താല്‍’ പ്രവര്‍ത്തകരായ മനോജ് നിരക്ഷരന്, അനൂപ് രാധാകൃഷ്ണന്, നിമിഷ്. ജെ.എല്‍, അലക്സാണ്ടര്‍ ഷാജു, ബിജി കുര്യന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: