കോട്ടയം: ആര്‍ജ്ജിത ബ്രാഹ്മണസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 7മുതല്‍ 10 വരെ എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ യജൂര്ദ്ദേവ മഹായജ്ഞം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആചാര്യശ്രേഷന്മാരും സന്യാസിവര്യന്മാരും പങ്കെടുക്കുന്ന വിജ്ഞാനസദസ്സുകള്‍, 108 കാര്മ്മികര് 108 ഹോമകുണ്ഡങ്ങളില്‍ ഒരെസമയം 108 ഗണപതിഹോമം നടത്തും. ക്ഷേത്രാനുഷ്ഠാനകലകള്‍, നാമസങ്കീര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഇതോടൊപ്പം നടക്കും. യജ്ഞത്തില്‍ ദിവസവും മൂന്നുനേരവും അന്നദാനം നടക്കും.
യജ്ഞസന്ദേശം ജനങ്ങളിലെത്തിക്കാന്‍ തിരുവനന്തപുരത്തുനിന്നും പാലക്കാട്ടുനിന്നും 108 ക്ഷേത്രങ്ങളിലൂടെ കടന്നുവരുന്ന രണ്ടു വിളംബരഘോഷയാത്രകള്‍ നടത്തും.
ആര്‍ജ്ജിത ബ്രാഹ്മണരാല്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന യജ്ഞമാണിത്. കര്‍മ്മം കൊണ്ടു ബ്രാഹ്മണ്യം നേടിയ നമ്പൂതിരി മുതല്‍ നായാടി വരെ യജ്ഞത്തില്‍ ഒന്നിക്കും. യജുര്‍വ്വേദത്തിലെ മുഴുവന്‍ മന്ത്രങ്ങളും ഈ യജ്ഞത്തില്‍ ഉരുക്കഴിക്കും.
മന്ത്രിവിദ്യാപീഠം താന്ത്രികാചാര്യന്‍ ടിഡിഡി നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. യജ്ഞം രക്ഷാധികാരി കുളത്#ൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, യജ്ഞചാര്യന്‍ ഗേപാലകൃഷ്ണ വൈദികര്‍, മുഖ്യ ഉപദേഷ്ടാവ് സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, യജ്ഞബ്രഹ്മന് സ്വാമി ദര്‍ശനാനന്ദ സരസ്വതി എന്നിവരാണ്.
പത്രസമ്മേളനത്തില്‍ ആര്‍ജ്ജിത ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് മനോജ് ചക്കാമ്പുഴ, സെക്രട്ടറി എം.ആര്. സുരേഷ് ഭരണങ്ങാനം, ഖജാന്‍ജി രാധാകൃഷ്ണ വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: