പരവൂര്‍: റയില്വേസ്റ്റേഷന് സമീപം കുറുമണ്ടല്‍ ആശാന് തുണ്ടുവയലിലേക്കുള്ള നടപ്പാതയ്ക്ക് സമീപമുള്ള ഓടയാണ് സമീപവാസികള്‍ക്ക് അപകടഭീഷണി സൃഷ്ടിക്കുന്നത്. വര്‍ഷത്തില്‍ എട്ടുമാസം ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഒഴുകി ഓടനിറഞ്ഞ് സമീപവാസികള്‍ക്ക് അതിരൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
മലിനജലം കവിഞ്ഞ് ഒഴുകി വീടുകളില്‍ വരെ കെട്ടിനില്‍ക്കുന്നു. ഓടയ്ക്ക് മുകളില്‍ സ്ലാബ് ഇടാത്തതാണ്. ഇത്തരം അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞദിവസം പെണ്‍കുട്ടി ഓടയില്‍ വീണ് പരിക്കേറ്റു. കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂണ്‍ മാസമാകുന്നതോടൊപ്പം പരിസരവാസികള്‍ കടുത്ത ആശങ്കയിലുമാണ്. മഴക്കാലമായാല്‍ റോഡും ഓടയും തിരിച്ചറിയാതെ മഴവെള്ളം കവിഞ്ഞൊഴുകി അപകടങ്ങള്‍ക്ക് വഴിവയ്ക്കും. സമീപവാസികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നപരിഹാരമില്ല.
സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതുമൂലം ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. അധികാരികള്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: