കൊല്ലം: വിഷുദിനത്തില്‍ കൊല്ലത്ത് ഫാഷന്‍ വെഡ്ഡിങ് സെന്റര്‍, ജൂവലേഴ്സ് ആന്റ് ടെക്സ്റ്റൈല്‍സ് തുറക്കുന്നു. 15ന് ഉച്ചയ്ക്ക് 12നാണ് ഉദ്ഘാടനം. കേരളത്തിലെ ഏറ്റവും വിശാലമായ 916 ഹാള്‍മാര്‍ക്ക് ജുവലറി ഷോറൂമിനൊപ്പം 20000 ചതുരശ്രയടിയില്‍ വിവാഹ പട്ടുസാരികളുടെ അമൂല്യശേഖരവും ഒരു കുടക്കീഴില് ഒരുക്കുകയാണ് ഫാഷന്‍ വെഡ്ഡിങ് സെന്റര്‍.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഡോ.എം.ആര്.അഞ്ജന ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടകയ്ക്ക് അഞ്ചുപവന്‍ സ്വര്‍ണം സമ്മാനമായി കൈമാറും.
ഉദ്ഘാടന ദിവസം എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങി സാമൂഹ്യസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടന ദിനത്തില്‍ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ഒരു പവന് സ്വര്‍ണ്ണനാണയവും പട്ടുസാരികളും സമ്മാനം നേടാനുള്ള അവസരവും ഫാഷന്‍ വെഡ്ഡിങ് സെന്റര്‍ ഒരുക്കുന്നു.
മനോഹരമായ പട്ടുസാരികളുടെയും ട്രെന്‍ഡി ഫാഷന്‍ വസ്ത്രങ്ങളുടെയും വിശാലമായ ശേഖരമാണ് ഫാഷന്‍ വെഡ്ഡിങ് സെന്റര്‍ ടെക്സ്റ്റൈല്‍ വിഭാഗം ഒരുക്കുന്നത്. സ്വര്‍ണ്ണനൂലിഴകള്‍ ചേര്‍ത്ത് നെയ്തെടുക്കുന്ന മാജിക് ബോഡറുള്ള കാഞ്ചീപുരം വിവാഹപട്ടുസാരികള് മുതല്‍ ബനാറസ് സില്‍ക്ക്, മൈസൂര്‍ സില്‍ക്ക് തുടങ്ങി ഒട്ടനേകം കളക്ഷനുകളും ഇവിടെ അണിനിരക്കുന്നു.
ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയില്‍, പാര്‍ട്ടിവെയര്‍ സാരികള്‍, ലെഗിന്‍സ്, ലാച്ചകള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ മെന്‍സ് വെയറുകള്‍ കിഡ്സ് വെയറുകള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരവും ഫാഷന്‍ വെഡ്ഡിങ് സെന്റര്‍ ഒരുക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: