കൊച്ചി : ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ 600 ദശലക്ഷം പേര് ഹോമിയോ ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഭാരതത്തില്‍ 100 ദശലക്ഷം ആളുകളാണ് ഹോമിയോപ്പതി ഉപയോഗിക്കുന്നത്.
ലോകത്തിലെ 80 രാജ്യങ്ങളില്‍ ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം നിലവിലുണ്ട്. അസോച്ചെമ്മിന്റെ കണക്കുകള്‍ പ്രകാരം ആഗോള ഹോമിയോപ്പതി വിപണി 26,000 കോടി രൂപയുടേതാണ്. ഫ്രാന്‍സാണ് ഹോമിയോ ചികിത്സയുടെ കാര്യത്തില്‍ മുന്നില്‍.
അസോച്ചെം കണക്കുകള്‍ പ്രകാരം ഭാരത ഹോമിയോപ്പതി വിപണി 2758 കോടി രൂപയുടേതാണ്. 2017-ല്‍ ഇത് 5873 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ ഹോമിയോപ്പതി ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോഴത്തെ 100 ദശലക്ഷം (10കോടി) ത്തില്‍ നിന്നും 160 ദശലക്ഷം (16 കോടി) ആയി ഉയരുമെന്നാണ് പ്രതീക്ഷ. ഓരോ വര്‍ഷവും 20,000 ഹോമിയോ ഡോക്ടര്‍മാരാണ് ഭാരതത്തിലെ 185 ഹോമിയോ കോളേജില്‍ നിന്നും പുറത്തിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: