കൊച്ചി: സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകള്‍ക്കും ബിസിനസിന് ഗവേഷണ പഠനങ്ങള്‍ക്കുമായി ഐഐടി ബോംബെ അല്യൂമ്നി അസോസിയേഷന് ഗ്ലോബല്‍ ബിസിനസ് ഫോറത്തിനു (ജിബിഎഫ്) തുടക്കമിട്ടു. സര്‍ക്കാര്‍, അക്കാദമിക് രംഗത്തുള്ളവര്‍ക്ക് ബിസിനസ് രംഗവുമായി പങ്കാളികളാകാനും പുതിയ കണ്ടെത്തലുകള്‍ നടത്താനും ഈ ഫോറം വഴിയൊരുക്കും.
ഐഐടി ബോംബെയിലെ മുന്‍കാല വിദ്യാര്‍ത്ഥിയും ആഭ്യന്തര മന്ത്രിയുമായ മനോഹര്‍ പരീഖറിന്റെ പിന്തുണയോടെ വിദ്യാഭ്യാസ വിദഗ്ധനും ഐഐടി ബോംബെയിലെ പ്രഫസറുമായ പ്രഫ. ഡി. ബി. ഭട്ടക്ക്, ആദിത്യ ബിര്‍ള ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഇക്കണോമിസ്റ്റുമായ ഡോ. അജിത് റണഡെ, മാസ്ടെക്ക് ലിമിറ്റഡ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ആശങ്ക് ദേശായി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഫോറം ഉദ്ഘാടനം ചെയ്തു.
പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തുന്നതിനും വ്യവസായ, അക്കാദമിക്, സര്‍ക്കാര്‍ രംഗങ്ങളില്‍ വളര്‍ച്ച നേടാനും വെല്ലുവിളികളെ നേരിടാനും ഈ ഫോറം സഹായകമാകുമെന്ന് മന്ത്രി പരീഖര്‍ പറഞ്ഞു.
ജിബിഎഫിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ വാര്‍ഷിക പരിപാടികള്‍ ഗോവയില്‍ സംഘടിപ്പിക്കും. ആഗോളതലത്തില്‍ ഐഐടിബി അല്യൂനികളും ഫാക്കള്‍ട്ടികളും ഗവേഷകരും അടക്കം 1500 വിളിക്കപ്പെട്ട പതിമൂന്നു രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: