ചേര്‍ത്തല: സിഐയെ ആക്രമിച്ച് കടന്ന പ്രതിയെ സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ കഴിഞ്ഞില്ല. നഗരസഭ പത്താം വാര്‍ഡ് മറ്റത്തില്‍ വീട്ടില്‍ ലാലന്, ഭാര്യ ഗീത, മകന് ഗിരിലാല്‍ എന്നിവരെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി കാളികുളം സ്വദേശി ഷിബുവാണ് ഓട്ടോറിക്ഷയില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോകും വഴി ചേര്‍ത്തല സിഐ വി. എസ്. നവാസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ 25ന് രാത്രി ഫയര്‍ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.
ലാലനെയും കുടുംബത്തെയും ആക്രമിച്ച ശേഷം മുങ്ങിയ ഷിബു താലൂക്ക് ആശുപത്രിയില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഫ്ടിയിലെത്തി പിടികൂടിയത്. ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് കാളികുളം സ്വദേശി സിബിച്ചന്റെ ഓട്ടോ വിളിച്ച് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രക്കിടെ സിഐ പ്രതിയുമായി മല്‍പ്പിടുത്തം ഉണ്ടായി. പ്രതി പുറത്തേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ഓട്ടോ നിര്‍ത്തി. ഇതിനിടെ സിഐയെ തള്ളി വീഴ്ത്തിയശേഷം ഷിബു രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ രക്ഷിക്കാന്‍ സഹായിച്ചെന്നാരോപിച്ച് സിബിച്ചനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട് ഓട്ടോതൊഴിലാളികള്‍ പണിമുടക്കും നടത്തിയിരുന്നു. പ്രതി നഗരത്തിലെ ചില കേന്ദ്രങ്ങളില്‍ പതിവായി എത്തുന്നുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടും പിടികൂടാന്‍ കഴിയാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിരവധി കേസിലെ പ്രതിയായ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും ഇതിനാലാണ് നടപടി നീളുന്നതെന്നുമാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: