ആലപ്പുഴ: ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മത്സ്യബന്ധന ബോട്ടുകളുടെയും വീല്‍ഹൗസിന് ഓറഞ്ചു നിറവും ഹള്ളിന് കടും നീല (ഡാര്‍ക് ബ്ലൂ) നിറവും നല്‍കണമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കളര്‍ കോഡിങ് സംവിധാനം പാലിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കേ ലൈസന്‍സ് പുതുക്കി നല്‍കുകയും രജിസ്ട്രേഷന് അനുവദിക്കുകയും ചെയ്യൂ. കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുമ്പോള്‍ അംഗീകൃത നിറം ഉണ്ടായിരിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: