പുനലൂര്‍: ബാലഗോകുലം കരവാളൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 15 മുതല്‍ 19 വരെ തീയതികളില്‍ വിഷു ഗ്രാമോത്സവം ആഘോഷിക്കുന്നു. മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗോകുലങ്ങളുടെ സംഗമവും അവധിക്കാല പഠനകളരിയും സംഘടിപ്പിക്കും.
കരവാളൂര്‍ ദേവിവിലാസം എന്‍എസ്എസ് കരയോഗമന്ദിരത്തിലാണ് പരിപാടികള്‍ അരങ്ങേറുക. 15ന് രാവിലെ ഒമ്പതിന് അവധിക്കാല പഠനക്കളരിക്ക് ആര്. രതീഷിന്റെ അദ്ധ്യക്ഷതയില്‍ അശോക് ഭദ്രദീപം തെളിക്കും.
ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ എസ്.ചന്ദ്രചൂഡന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേദപരിചയം, ഉപനിഷത് പരിചയം, പുരാണ പരിചയം, മഹാഭാരത പരിചയം, രാമായണ പരിചയം, ഭഗവത്ഗീതാ പഠനം, ഹരിനാമകീര്‍ത്തന പരിചയം, ജ്ഞാനപ്പാന പരിചയം, ലളിതാസഹസ്രനാമ പരിചയം. ദൈവദശകം പഠനം, ഗുരുപാദുക സോത്രം പഠനം, മാജിക് പഠനം, സംവാദം, ചര്‍ച്ച, മത്സരങ്ങള്‍ എന്നിവയും നടക്കും.
19ന് വൈകിട്ട് അഞ്ചിന് ഗോകുലസംഗമവും വിഷുഗ്രാമോത്സവവും ബാലഗോകുലം സംസ്ഥാനസെക്രട്ടറി കെ.എന്‍. അശോകന് ഉദ്ഘാടനം ചെയ്യും. 25ന് ഗോകുലത്തിലെ കുട്ടികള്‍ക്കായി ആദ്ധ്യാത്മിക വിനോദപഠന യാത്രയും സംഘടിപ്പിച്ചിട്ടുള്ളതായി സംഘാടകസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: