ആലപ്പുഴ: മത്സ്യഫെഡ് വഴി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇതുവരെ പ്രീമിയം അടയ്ക്കാന്‍ കഴിയാതിരുന്നവര്‍ക്ക് പ്രീമിയം തുകയായ 150 രൂപ ഏപ്രില്‍ 15ന് മുമ്പ് അതത് സഹകരണസംഘങ്ങളില്‍ അടച്ച് പദ്ധതിയില്‍ ചേരാമെന്ന് മത്സ്യഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു. ഇപ്രകാരം ചേര്‍ന്നവര്‍ക്കുളള ഇന്‍ഷുറന്‍സ് കവറേജ് 16 മുതല്‍ ലഭിക്കും. പദ്ധതിയനുസരിച്ച് അപകടമരണം സംഭവിച്ചാലോ കണ്ണ,് കൈകാലുകള്‍ ഇവയില്‍ ഏതെങ്കിലും രണ്ട് അവയവങ്ങള്‍ നഷ്ടപ്പെട്ടാലോ അഞ്ചുലക്ഷം രൂപയും ഏതെങ്കിലും ഒരു അവയവം നഷ്ടപ്പെട്ടാല്‍ 2.5 ലക്ഷം രൂപയും ലഭിക്കുന്നതാണ്. പദ്ധതി പ്രകാരം ധനസഹായം ലഭിക്കാന്‍ അര്‍ഹതയുളള കേസുകളില്‍ മാത്രം യഥാര്‍ത്ഥ ചികിത്സാ ചെലവോ ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് അത് ലഭിക്കുന്നതാണ്.
അപകടത്തെതുടര്‍ന്ന് ഒരു വിരലോ, കൂടുതല്‍ വിരലുകളോ നഷ്ടപ്പെട്ടാല്‍ അതനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. അപകടമരണത്തില്‍ പ്പെടുന്നവര്‍ക്ക് ഇരുപത്തിയഞ്ചു വയസില്‍ താഴെ പ്രായമുളള പഠിക്കുന്ന കുട്ടികള്‍ ഉളള പക്ഷം ഒരു കുട്ടിക്ക് അയ്യായിരം രൂപ വീതം രണ്ട് കുട്ടികള്‍ക്ക് പഠനച്ചെലവിനായി പരമാവധി പതിനായിരം രൂപ ഒരു പ്രാവശ്യത്തെ ധനസഹായമായും നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: