ആലപ്പുഴ: ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരുടെ അറിവോടെ പാതിരിമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മതം മാറ്റല്‍ പ്രക്രിയ എന്നു നിര്‍ത്തുന്നുവോ, അന്നേ ഘര്വാപ്സി പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തുകയുള്ളൂവെന്ന് വിഎച്ച്പി ജില്ലാ കമ്മറ്റി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നതും ബിഷപ്പുമാര്‍ എത്രയും വേഗം നിര്‍ത്തണം. ഹിന്ദുക്കളാണ് ഏറ്റവും കൂടുതല്‍ മതം മാറ്റലിന് ഇരയാകുന്നത്.
ഏറ്റവും കൂടുതലായി മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്തീയ സഭകളാണ്. അതിനാലാണ് മതം മാറ്റത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയാറാകുമ്പോള്‍ ക്രിസ്തീയസഭാ മേലദ്ധ്യക്ഷന്മാര് എതിര്‍ക്കുന്നത്. ഇടയലേഖനം സ്ഥിരമായി ഇറക്കി സര്‍ക്കാരുകളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കൈക്കലാക്കുന്ന സ്ഥിരം പരിപാടി ഇനി നടപ്പില്ലായെന്ന് മനസിലാക്കണമെന്നും വിഎച്ച്പി മുന്നറിയിപ്പ് നല്കി. നാടിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ച് പാതിരപ്പള്ളി, ആശ്രമം വാര്‍ഡ്, തിരുവിളക്ക്, കാട്ടൂര്‍ ഭാഗങ്ങളില്‍ മതംമാറ്റല്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തിയില്‍ നിന്നും ഉടന്‍ പിന്തിരിയണം. അല്ലാത്തപക്ഷം ശക്തമായി പ്രതിഷേധിക്കുവാന്‍ വിഎച്ച്പി രംഗത്തെത്തും.
യോഗത്തില്‍ ആര് രുദ്രന് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍, വിഭാഗ് സെക്രട്ടറി പി.ആര്. ശിവശങ്കരന്, ജില്ലാ സെക്രട്ടറി വി.ആര്.എം. ബാബു, പ്രഖണ്ഡ് പ്രസിഡന്റ് മുരളീധരന്, പ്രഖണ്ഡ് പ്രമുഖ് ഓമനക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: