എരുമേലി: ഡ്രൈവര്‍മാരും കണ്ടക്ടര്മാരുമടക്കമുള്ള ജീവനക്കാരുടെ കുറവുമൂലം എരുമേലി കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലേക്ക്. മുപ്പതോളം ബസുകളുപയോഗിച്ച 26 സര്‍വ്വീസുകളാണ് ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഒപ്പറേറ്റിംഗ് സെന്ററില്‍ 13 ഡ്രൈവര്‍മാരുടെയും 10 കണ്ടക്ടര്‍മാരുടേയും കുറവാണ് സര്‍വ്വീസുകളെ തകിടം മറിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 52 ഡ്രൈവര്‍മാര്‍, 43 കണ്ടക്ടര്‍മാര്‍ എന്നീ സ്ഥിരം ജോലിക്കാരെ കൂടാതെ എംപാനലില്‍ ജോലി ചെയ്യുന്നവരെക്കൂടി ഉപയോഗിച്ചാണ് ഡിപ്പോ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്ഥിരം ജോലിക്കാരായ ജീവനക്കാരില്‍ പലരും ദീര്‍ഘദൂര സര്‍വ്വീസുകള്‍ പോകാന്‍ വിസമ്മതിക്കുന്നതാണ് അധികൃതരെ വെട്ടിലാക്കിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവുമധികം ലാഭത്തിലോടു കെഎസ്ആര്‍ടിസി സെന്ററുകളില്‍ റിക്കാര്‍ഡ് കളക്ഷനുമായാണ് എരുമേലി നിലനില്‍ക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 314860 രൂപയുടെ കളക്ഷനാണുണ്ടായത്. എന്നാല്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന പയ്യാവൂര്‍ സര്‍വ്വീസ് മിക്കപ്പോഴും ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങുന്നതും പതിവായിരിക്കുകയാണ്. എംപാനല്‍ ലിസ്റ്റില്‍പ്പെട്ട 28പേരെ മാറി-മാറി സര്‍വ്വീസ് നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സാഹചര്യമാണുള്ളത്.
എരുമേലി-എറണാകുളം ദീര്‍ഘദൂര സര്‍വ്വീസ് ഇന്നലെയും നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് സ്ഥിരം ജോലിക്കാര്‍ പോകാന്‍ വിസമ്മതിക്കുന്നതും ഇങ്ങനെ തുടര്‍ന്നാല്‍ നാലോളം ബസുകള്‍ സമീപത്തെ ഡിപ്പോകളിലേക്ക് നല്കേണ്ടഗതി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. ഇതിനിടെ വിഷു ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ബസുകള്‍ പമ്പാ സര്‍വ്വീസിന് അയക്കാനുള്ള നീക്കവും നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ രാവിലെ 7, 9.30, ഉച്ചക്ക് 12.10, 3.30 എന്നീ നാലു സര്‍വ്വീസുകള്‍ മാത്രമാണ് പമ്പയ്ക്കുള്ളത്.
മുണ്ടക്കയം കെഎസ്ആര്‍ടിസി സെന്ററിന്റെ പ്രവര്‍ത്തനമാരംഭിച്ചാല്‍ എരുമേലിയിലെ ചില സര്‍വ്വീസുകള്‍ പോകാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ ലോ ഫ്ളോര്‍ അടക്കം മറ്റ് നിരവധി സര്‍വ്വീസുകള്‍ തുടങ്ങാനിരിക്കെ ജീവനക്കാരുടെ ജോലി ചെയ്യാനുള്ള മടി ഡിപ്പോയുടെ പ്രവര്‍ത്തനത്തെ മാത്രമല്ല നിലനില്‍പ്പിന്തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: