ചെങ്ങന്നൂര്‍: മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് കല്ലുകൊണ്ട് നിര്‍മ്മിച്ച നാഗരാജ വിഗ്രഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപമുളള മതിലിനോട് ചേര്‍ന്നാണ് മൂന്നടിയോളം ഉയരവും, അഞ്ച് തലയോടുകൂടിയതുമായ നാഗരാജ വിഗ്രഹം ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയത്. ഭക്തര്‍ ഭക്തക്തിപൂര്വ്വം ആരാധിക്കുന്നതും, പാരമ്പര്യത്തിന്റെയും സംസ്കൃതിയുടെയും പര്യായമായ വിഗ്രഹം ഇവിടെ ഉപേക്ഷിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അയ്യപ്പസേവാ സമാജം ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: