അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്ത സ്ത്രീയുടെ മാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പല്ലന പള്ളിപ്പറമ്പ് വീട്ടില്‍ പ്രസന്നയുടെ മൂന്നര പവന് തൂക്കം വരുന്ന മാലയാണ് സ്ത്രീകള്‍ കവര്‍ന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാനായി തോട്ടപ്പള്ളിയില്‍ നിന്ന് ബസില്‍ കയറിയ പ്രസന്ന അമ്പലപ്പുഴയിലെത്തിയപ്പോള്‍ മാല നഷ്ടപ്പെട്ട വിവരം അറിയുകയും തുടര്‍ന്ന് സംശയം തോന്നിയ രണ്ട് സ്ത്രീകളെ പരിശോധിക്കാനൊരുങ്ങിയപ്പോള് ഇവര്‍ അമ്പലപ്പുഴ ജങ്ഷനിലെ ഒരു ഹോട്ടലിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ നാട്ടുകാര്‍ സ്ത്രീകളെ അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ചു. പരിശോധനയില്‍ മാല ലഭിച്ചില്ലെന്നും തുടര്‍ന്ന് സ്ത്രീകളെ സ്കാനിങ്ങിന് വിധേയരാക്കിയെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: