ആലപ്പുഴ: ബിജെപി പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 11ന് വൈകിട്ട് അഞ്ചിന് പറവൂര്‍ ജങ്ഷനില്‍ ജനജാഗ്രതാ സംഗമം നടത്താന്‍ തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. സുഗുണന് ആചാരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: