ആലപ്പുഴ: തീരപ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനുള്ളില്‍ പ്രതിഷേധിച്ചു. ഓഫീസിനുള്ളില്‍ പ്രതിഷേധമുദ്രാവാക്യം മുഴക്കിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളെയും നാട്ടുകാരെയും പോലീസ് പിന്നീടു അറസ്റ്റ് ചെയ്ത് നീക്കി.
അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പ്രസിഡന്റ് സതി എസ്.നാഥ്, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒമ്പതിന് രാവിലെ 11.30ഓടെയാണ് വനിതകളടക്കമുള്ള പഞ്ചായത്തു നിവാസികള്‍ പ്രതിഷേധവുമായി വഴിച്ചേരി വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തിയത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ സമയം ഇല്ലാതിരുന്നതിനാല്‍ ഓഫീസിനുള്ളിലിരുന്നു മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഓഫീസിനുള്ളില്‍ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ പിന്നീട് നോര്‍ത്ത് പോലീസെത്തി അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: