പൂച്ചാക്കല്‍: ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു, ആനപ്പുറത്തുണ്ടായിരുന്ന ശാന്തിക്കാരന് മണിക്കൂറുകള്‍ക്ക് ശേഷം ആനപ്പുറത്തുനിന്ന് അത്ഭുതകരമായി ചാടി രക്ഷപെട്ടു. പെരുമ്പളം ദ്വീപ് അരയകുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ ഏപ്രില്‍ ഒമ്പതിന് വൈകിട്ട് അഞ്ചരയോടെയാണ് മൂവാറ്റുപുഴ സ്വദേശി സ്കറിയയുടെ മാറാടി അയ്യപ്പന് എന്ന ആന ഇടഞ്ഞത്. കാഴ്ചശ്രീബലി നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ശാന്തിക്കാരന് അരൂണ്‍ ഇടഞ്ഞ ആനയുടെ പുറത്ത്പെട്ടുപോയി. മണിക്കൂറുകളോളം ജീവന് പണയം വച്ച് അരുണ്‍ ആനപ്പുറത്ത് അള്ളിപ്പിടിച്ചിരുന്നു.
ക്ഷേത്രപരിസരത്തുതന്നെ നടന്ന ആന സമീപത്തുണ്ടായിരുന്ന നാലുതെങ്ങുകള്‍ മറിച്ചിടുകയും ക്ഷേത്രമതിലും തകര്‍ത്തു. ഇതിനിടെ ആനപ്പുറത്തുണ്ടായിരുന്ന ശാന്തിക്കാരന് അരുണ്‍ ആനപ്പുറത്തുനിന്ന് ചാടി രക്ഷപെടുകയായിരുന്നു. ആനയിടഞ്ഞതോടെ ക്ഷേത്രത്തിലെത്തിയവര്‍ പരിഭ്രാന്തരായി നാലുപാടും ഓടി. ആനയെ തളയ്ക്കാന്‍ എലിഫെന്റ് സ്ക്വാഡിനെ വിവരം അറിയിച്ചു. എന്നാല്‍ ഇവര്‍ എത്തും മുമ്പ് തന്നെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ തന്നെ ആനയെ തളയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: