കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്യാബ് സര്‍വീസായ, മേരു ക്യാബ് കൊച്ചിയില്‍ സര്‍വീസ് ആരംഭിച്ചു. മേരു ഫ്ളെക്സി, മേരു ജീനി സര്‍വീസുകളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. നിലവില്‍ മേരു ക്യാബ്സിന് ഇന്ത്യയിലെ 21 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.
മേരു ഫ്ളെക്സിക്ക് കിലോമീറ്ററിന് 14 രൂപയും ജീനിക്ക് 12 രൂപയുമാണ് നിരക്ക്. റേഡിയോ ടാക്സി വിഭാഗത്തില്‍ കേരളം ശക്തമായ വിപണിയാണെന്ന് മേരു ക്യാബ്സ് സിഒഒ പ്രേം കള്ളിയത്ത് പറഞ്ഞു.
മേരു ഫ്ളെക്സിക്കും മേരു ജീനിക്കും യഥാക്രമം സെഡാന്, ഹാച്ച്ബാക്ക് എസി കാറുകളാണ് അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ 50 കാറുകളുടെ ഫഌറ്റില്‍ മേരുവിന്റെ ഈ രണ്ട് ബ്രാന്‍ഡുകളും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: