പുത്തൂര്‍: ഇടവട്ടത്ത് ശ്രീ ഗുരുജി സേവാസമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല പഠനക്കളരിക്ക് ഇന്ന് തുടക്കം. ഇടവട്ടം കെഎസ്എംവിഎച്ച്എസ് സ്കൂളില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 10ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനസഭയില്‍ സേവാസമിതി പ്രസിഡന്റ് ജെ.ജയചന്ദ്രബാബു അദ്ധ്യക്ഷനാകും. എസ്.സുജിത്ത്കുമാര്‍ സ്വാഗതം പറയും.
ഇഞ്ചക്കാട് ബാലചന്ദ്രന്റെ ക്ലാസ്സോടുകൂടി ആരംഭിക്കുന്ന പഠനക്യാമ്പില്‍ വിവിധ ദിവസങ്ങളിലായി സ്നേക്ക് മാസ്റ്റര്‍ വാവാ സുരേഷ്, കരാട്ടെ പരിശീലക ശ്രീകലാ ശേഖര്‍, മജീഷ്യന്‍ പ്രമോദ് കേരള, എഴുകോണ്‍ എസ്ഐ വിനോദ് കുമാര്‍, കലാമണ്ഡലം വി.എസ്.വിശാഖ്,തപസ്യ സംഘടനാ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്,അദ്ധ്യാപകരായ എ.അരുണ്‍ കുമാര്‍,കുണ്ടറ വേണുജി,ആര്.അജി, പ്രണവം രാജേഷ്,കമലാമണിയമ്മ,രജിത്,എസ്.കെ.ദീപു തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.
വിശ്വസംസ്കൃത പ്രതിഷ്ഠാന്റെ നേതൃത്വത്തിലുള്ള സംസ്കൃതസംഭാഷണ ശിബിരം, കൊല്ലം ജില്ലാ ഹോമിയോ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിംഗ് ക്ലാസുകള്‍, ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസിന്റെ ഫയര്‍ഫൈറ്റിംഗ് ക്ലാസ് എന്നിവയും പഠനകളരിയില്‍ നടക്കും. 14ന് പഠനക്യാമ്പില്‍ കുണ്ടറ ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫയര്‍ഫോഴ്സ് ദിനാചരണം പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ഭട്ടതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സേവാസമിതി രക്ഷാധികാരി ആര്.അരവിന്ദാക്ഷന്, പൂര്‍വസൈനിക സേവാപരിഷത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് മധു വട്ടവിള തുടങ്ങിയവര്‍ പങ്കെടുക്കും.
15ന് കൊല്ലം സത്യസായി സേവാസമിതിയുടെ നേതൃത്വത്തിലുള്ള മാതൃപൂജയോടെ പഠനശിബിരം സമാപിക്കും. സമാപനസഭയില്‍ കുടിക്കോട് ശ്രീഗുരുദേവാ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ്.കുമാരി മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പുത്തൂര്‍ താലൂക്ക് ബൗദ്ധിക് പ്രമുഖ് അജികൃഷ്ണന് സംസാരിക്കും. സേവാസമിതി പിആര്‍ഒ ആര്.സേതു സ്വാഗതവും സി.വി.രഞ്ജിത്ത് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: