പാലക്കാട്: പാലക്കാട് നഗരസഭയുടെ 150 ാം വാര്‍ഷികാഘോഷത്തിന്റെ അഞ്ചാംദിവസത്തെ പരിപാടികള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങള്‍ വിചിന്തനത്തിനുള്ള സന്ദര്‍ഭങ്ങള്‍ കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു
150 വര്‍ഷം പിന്നിടുന്ന പാലക്കാട് നഗരസഭ അതിലെ പൗരന്മാര്ക്ക് സുഖപ്രദവും സൗകര്യപൂര്ണവുമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണം. ഏതു ആഘോഷവും മുന്നിലേക്കുള്ള ചുവടുവെപ്പിനോടൊപ്പം കടന്നുവന്ന വഴികളെ കുറിച്ച് അവബോധമുണ്ടാകാനുള്ള അവസരം കൂടിയാകണം-മുരളീധരന് പറഞ്ഞു. കൗണ്‍സിലര്‍ വിശ്വനാഥന് അധ്യക്ഷത വഹിച്ചു. തുടര്ന്ന്ഗോപിനാഥ് മുതുകാടും സംഘവും മാജിക് ഷോ അവതരിപ്പിച്ചു..
ഇന്ന് രാവിലെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രബന്ധം, പ്രസംഗമത്സരങ്ങള്‍ നടക്കും. മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് ആറരയ്ക്ക് കലാഭവന്‍ മണി അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ അരങ്ങേറും. നാളെ വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് താരസന്ധ്യ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: