അഗളി: അട്ടപ്പാടിയില്‍ ശിശുമരണം നിലയ്ക്കുന്നില്ല. ചിറ്റൂര്‍ കോട്ടമല ഊരിലെ ആദിവാസിയായ പാപ്പയുടെയും മരുതന്റെയും എട്ടുമാസമായ ഗര്‍ഭസ്ഥശിശു മരിച്ചു. 1.5 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുട്ടിയുടെ ചലനം മൂന്നുനാള്‍ മുമ്പേ നിലച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതറിയാതെയാണ് പാപ്പ തിങ്കാളാഴ്ച വൈകീട്ട് കോട്ടത്തറ ആസ്?പത്രിയിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ പുറത്തെടുത്ത്. ഈവര്‍ഷത്തെ മൂന്നാമത്തെ ഗര്‍ഭസ്ഥശിശു മരണമാണിത്.
കഴിഞ്ഞവര്‍ഷം പതിനഞ്ചോളം ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ നടന്നപ്പോള്‍ നിരവധി പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവ പൂര്‍ണമായും ആദിവാസികളിലേക്ക് എത്തുന്നില്ലെന്നുള്ളതിന് തെളിവാണ് നാലുമാസത്തിനകം അട്ടപ്പാടിയില്‍ നടന്ന മൂന്ന് ഗര്‍ഭസ്ഥശിശു മരണങ്ങളും രണ്ട് ശിശുമരണങ്ങളും.
569 ഗര്‍ഭിണികള്‍ ഇപ്പോഴിവിടെയുണ്ട്. ഇവരില്‍ ഭൂരിപക്ഷവും പോഷകാഹാര കുറവുമൂലം 45 കിലോയിലും താഴെയുള്ളവരാണ്. ഇത് സ്വാഭാവികമായും മരണനിരക്ക് കൂട്ടുന്നതിനിടയാക്കും. പ്രസവിച്ചുവീണ കുഞ്ഞുങ്ങളില്‍ 68 എണ്ണത്തിന് ഭാരക്കുറവുണ്ട്.
ഗര്‍ഭിണികളുടെ ഭാരക്കുറവ് പരിഹരിക്കാന്‍ നല്കിവന്നിരുന്ന പോഷകാഹാരം വിതരണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് കാരണം. ഇതില്‍ പ്രധാനമാണ് കമ്യൂണിറ്റി കിച്ചന്. 192 ഊരുകളിലായി 80 എണ്ണം പേരിനുമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് പോഷക സമൃദ്ധമായ ചോറും കറിയും കൊടുക്കലാണ് കമ്യൂണിറ്റി കിച്ചനിലൂടെ ചെയ്യുന്നത്. എന്നാലിപ്പോഴത്തെ അവസ്ഥ ഈ ഭക്ഷണം പോഷകാഹാരമല്ല എന്നതാണ്.
അങ്കണവാടികളിലൂടെ മൂന്നുനേരം ഭക്ഷണം നല്‍കുന്നുണ്ട്. കഞ്ഞിയും പയറും ഉപ്പുമാവും പാലുമാണ് നല്‍കുന്നത്. അത് അങ്കണവാടികളില്‍ പോയി വാങ്ങണം. പോഷകാഹാരമില്ലാതെ ഭാരക്കുറവ് അനുഭവിക്കുന്ന ക്ഷീണിതരായ ഗര്‍ഭിണികള്‍ അങ്കണവാടികളില്‍ പോയി ഭക്ഷണം വാങ്ങുക എന്നത് ശ്രമകരമാണ്.
പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ആദിവാസികള്‍ക്ക് അവരുടെ കൈവശഭൂമിയില്‍ കൃഷിചെയ്യാന്‍ സാഹചര്യം ഒരുക്കണം. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ അതുണ്ടാവുന്നില്ല. മാത്രമല്ല സ്വന്തം ഭൂമിയില്‍ കൃഷിചെയ്തത് വിളവെടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. വനംവകുപ്പ് ആദിവാസികളുടെ ഭൂമിയില്‍ ജണ്ട കെട്ടി വനഭൂമിയാണെന്നു പ്രഖ്യാപിക്കുന്ന നിലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: