കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ചെന്നൈ വിപണിയിലേക്കു കടക്കുന്നു. 200 കോടി രൂപ മുതല്‍മുടക്കോടെ ചെന്നൈയിലെ ആദ്യത്തെ ഷോറൂം ടി നഗര്‍ സര് ത്യാഗരായ റോഡിലാണ് ആരംഭിക്കുന്നത്. 40000 ചതുരശ്രയടിയില്‍ 600 കിലോഗ്രാം ആഭരണങ്ങളും അഞ്ചുലക്ഷം വ്യത്യസ്തമായ നവീനവും പരമ്പരാഗതവുമായ ഡിസൈനുകളും അണിനിരക്കുന്ന ഷോറൂമാണിത്.
ഏപ്രില്‍ 17-ന് കല്യാണ്‍ ബ്രാന്‍ഡ് അംബാസര്മാരായ അമിതാഭ് ബച്ചന്, ഐശ്വര്യ റായ് ബച്ചന്, പ്രഭു ഗണേശന്, നാഗാര്‍ജുന അക്കിനേനി, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍, വിക്രം പ്രഭു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
ലോകത്തെ ഏറ്റവും വലിയ ജുവലറി ഷോറൂമായിരിക്കും ഇതെന്നും ക്രോംപെട്ട്, അഡയാര്‍, വെള്ളാച്ചേരി, അണ്ണാനഗര്‍ എന്നിവിടങ്ങളിലായി നാല് പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുമെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമായി 22 പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നതിനായി 800 കോടി രൂപയുടെ മുതല്‍മുടക്ക് നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന് പറഞ്ഞു. പത്ത് ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന 500 സെയില്സ്മാന്മാരെയാണ് ചെന്നൈ ഷോറൂമിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: