എരുമേലി: ബാറുകളെല്ലാം പൂട്ടിയതോടെ മലയോര മേഖലയില്‍ വിദേശമദ്യത്തിന്റെ അനധികൃത കച്ചവടം വ്യാപകാകുകയാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കാട്ടി സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് നല്കിയ റിപ്പോര്‍ട്ടും പൂഴ്ത്തി. രണ്ടുമാസം മുമ്പ് നല്കിയ റിപ്പോര്ട്ടിന്മേല് പ്രാഥമിക അന്വേഷണം നടത്താന്‍പോലും ഉന്നതാധികാരികള്‍ തയ്യാറായില്ലെന്നും പറയുന്നു. ഇതിനിടെ പൊതുഅവധി, ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ വക വിദേശ മദ്യശാലയില്‍ നിന്നും പതിനായിരക്കണക്കിനു രൂപയുടെ മദ്യമാണ് കച്ചവടക്കാര്‍ കൈക്കലാക്കുന്നതെന്നും പറയപ്പെടുന്നു. മദ്യത്തിന്റെ വില അനുസരിച്ച് നൂറു രൂപ വരെ അധികമായി നല്കി വാങ്ങുന്ന മദ്യം കച്ചവടക്കാര്‍ 250 രൂപ വരെ അധികം വാങ്ങിയാണ് മറിച്ചു വില്‍ക്കുന്നത്. അനധികൃത മദ്യവില്പന നടത്തിയെന്ന പരാതിയിന്മേല് കഴിഞ്ഞ ദിവസം രണ്ടുപേരെ എരുമേലി പോലീസ് പിടികൂടിയിരുന്നു. കാറ്, ഓട്ടോ തുടങ്ങിയ വാഹനങ്ങളില്‍ ഫോണ്‍മുഖേന ബന്ധപ്പെടുന്നവര്‍ക്ക് സ്ഥലത്തെത്തിച്ചു കൊടുക്കുന്ന മൊബൈല്‍ മദ്യക്കച്ചവടമാണ് ഇപ്പോഴത്തെ രീതി. എന്നാല്‍ അനധികൃത വിദേശ മദ്യകച്ചവടത്തെ സംബന്ധിച്ച് എക്സൈസിനും പോലീസിനും വ്യക്തമായി അറിയാമെങ്കിലും നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെനനനും പറയുന്നു. ബിവറേജുകളില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നതുള്‍പ്പെടെ രാത്രി 8.30ന് ശേഷം വന്‍തോതില്‍ മദ്യം കൊടുക്കുകയാണെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുണ്ടക്കയം മേഖലയില്‍ ഇത്തരത്തിലുള്ള പരാതിയിന്മേല് അന്വേഷണം നടത്തിയിട്ടുണ്ടെന്നും എരുമേലി മേഖലയില്‍ മാത്രം അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും പറയുന്നു. ബിവറേജില്‍ നിന്നും അധികമായി മദ്യം വാങ്ങുന്നയാളെ പിടികൂടാന്‍ എക്സൈസ് സംഘം പലതവണ ശ്രമിച്ചെങ്കിലും തന്ത്രപരമായി കച്ചവടക്കാര്‍ രക്ഷപ്പെടുകയാണെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍ എക്സൈസിനും പോലീസിനും അനധികൃത മദ്യക്കച്ചവട കേന്ദ്രങ്ങലെ സംബന്ധിച്ച് വ്യക്തമായി അറിയാമെന്നും വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിയാമെങ്കിലും നടപടിയെടുക്കാന്‍ മടിക്കുകയണെന്നും നാട്ടുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: