ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കാന്‍ ഫോട്ടോയെടുക്കാത്തവര്ക്ക് ഏപ്രില്‍ ആറു മുതല്‍ 10 വരെ അതിന് അവസരം ഒരുക്കുമെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. എആര്‍ഡി നമ്പര്‍ 103 മുതല്‍ 120 വരെയും 130 മുതല്‍ 137 വരെയും 122, 128, 222 എന്നീ കടകളിലെയും കാര്‍ഡുമടകള്‍ക്ക് ആറിനു മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാളില്‍ ഫോട്ടോയെടുക്കും. 123 മുതല്‍ 127 വരെയും 139 മുതല്‍ 158 വരെയും 128ലെയും കാര്‍ഡ് ഉടമകള്‍ ആറിനു മണ്ണഞ്ചേരി പഞ്ചായത്ത് ഹാളില്‍ ഫോട്ടോയെടുപ്പിന് എത്തണം.
163 മുതല്‍ 175 ഒഴികെ 187 വരെയും 219, 224, 227 എന്നീ കടകളിലെയും കാര്‍ഡുടമകള്‍ക്ക് ഏഴിനു പറവൂര്‍ സെന്റ് ജോസഫ് ഹൈസ്കൂളിലാണു ഫോട്ടോയെടുപ്പ്. 188 മുതല്‍ 215 വരെ (197 ഒഴികെ)യും 225-ലെയും കടകളിലുള്ളവര്‍ക്ക് ഏഴിന് അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ ഫോട്ടോയെടുക്കാം. 46, 47, 49, 66, 67, 68, 69, 83, 84, 86, 87, 88, 90 മുതല്‍ 102 വരെയുമുള്ളവര്‍ക്ക് ഒന്പതിനു വിദ്യാ തിയറ്ററില്‍ ഫോട്ടോയെടുക്കും. 50 മുതല്‍ 64 വരെയും (51, 52, 55 ഒഴികെ) 71 മുതല്‍ 82 വരെയും ഉള്ളവര്‍ക്ക് ഒന്പതിനു ശവക്കോട്ടപ്പാലം സുഗതന് സ്മാരക ഹാളില്‍ ഫോട്ടോയെടുക്കും. ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, 13, 38 മുതല്‍ 45 വരെയും 220-ലുള്ളവര്‍ക്കും 10നു തിരുവമ്പാടി സ്കൂളില്‍ ഫോട്ടോയെടുപ്പില്‍ പങ്കെടുക്കാം. എട്ടു മുതല്‍ 33 വരെയും (13, 16, 21, 22 ഒഴികെ) 36-ലെയും കടകളിലുള്ളവര്ക്കു 10നു ലജനത്തുല്‍ മുഹമ്മദിയയില്‍ ഫോട്ടോയെടുക്കാം.
കുട്ടനാട് താലൂക്കില്‍ റേഷന്‍കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോക്യാമ്പുകളില് പങ്കെടുക്കാന്‍ കഴിയാതിരുന്ന കാര്‍ഡുടമകള്‍ക്ക് ഒരവസരം കൂടി നല്കുന്നു. തകഴി, എടത്വ പഞ്ചായത്തുകളിലെ റേഷന്‍ കടകളുടെ ഫോട്ടോക്യാമ്പ് ആറിന് ദേശാഭിവര്‍ദ്ധിനി വായനശാല, കോയില്‍മുക്ക് എന്നിവിടങ്ങളിലും തലവടി പഞ്ചായത്തിലെ റേഷന്‍കടകളുടെ ഫോട്ടോക്യാമ്പ് ഏഴിന് തലവടി പഞ്ചായത്ത് ഹാളിലും മുട്ടാര്‍, രാമങ്കരി, വെളിയനാട് പഞ്ചായത്തുകളിലെ ക്യാമ്പ് എട്ടിന് കുട്ടനാട് വികസനസമിതി ഹാള്‍, മാമ്പുഴക്കരി എന്നിവിടങ്ങളിലും പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍ പഞ്ചായത്തിലെ ഫോട്ടോക്യാമ്പ് ഒമ്പതിന് എന്‍എസ്എസ് കരയോഗം ഹാള്‍ പള്ളിയറക്കാവ്, കാവാലം എന്നിവിടങ്ങളിലും നടക്കും.
ചമ്പക്കുളം, നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ റേഷന്‍കടകളുടെ ഫോട്ടോക്യാമ്പ് 10ന് മേരി ക്യൂന്‍ ലത്തീന്‍പള്ളി പാരിഷ്ഹാള്‍, നെടുമുടി എന്നിവിടങ്ങളിലാണ് നടക്കുകയെന്ന് കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്യാമ്പ്. കാര്‍ഡുടമകള്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും നിലവിലെ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ രേഖയുമായി ക്യാമ്പിലെത്തി ഫോട്ടോ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: