ആലുവ: അനധികൃത കുടിവെള്ള കച്ചവടം ലക്ഷ്യമിട്ട് നഗരത്തില്‍ കുടിവെള്ള മാഫിയ കിണര്‍ നിര്‍മ്മിക്കാന്‍ നടത്തിയ ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ആലുവ നഗരസഭ പരിധിയില്‍ കാരോത്തുകുഴി ശാസ്ത ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇന്നലെ രാവിലെയാണ് വന്‍ കിണര്‍ നിര്‍മ്മിക്കാനാരംഭിച്ചത്.
വ്യവസായിക അടിസ്ഥാനത്തില്‍ കിണര്‍ നിര്‍മ്മിച്ചാല്‍ പരിസരത്തെ വീടുകളിലെ കിണറുകളില്‍ ജലലഭ്യത കുറയുമെന്ന് ആരോപിച്ചാണ് പരിസരവാസികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായെത്തിയത്. നഗരസഭയുടെയോ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയോ ആരോഗ്യ വിഭാഗത്തിന്റെയോ അനുമതിയില്ലാതെയാണ് നിര്‍മ്മാണം ആരംഭിച്ചത്. അനധികൃത കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ വിവാദം സൃഷ്ടിച്ചിട്ടുള്ള വ്യവസായിയുടെതാണ് വിവാദ കിണര്‍ കുഴിക്കാന്‍ തെരഞ്ഞെടുത്ത ഭൂമിയും.
ഈ സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പത്തോളം അനധികൃത കുടിവെള്ള കച്ചവട കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. ഇതിനെതിരെ പരാതി നല്‍കിയിട്ടും നഗരസഭ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ നേരിട്ട് സമരവുമായെത്തിയത്.
ഇവിടങ്ങളില്‍ നിന്നായി ദിവസേന നൂറുകണക്കിന് ടാങ്കര്‍ വെള്ളമാണ് കയറി പോകുന്നത്. യാതൊരുവിധ ശുചീകരണവും സുരക്ഷാ സംവിധാവുമില്ലാതെയാണ് കുടിവെള്ള കച്ചവടം പൊടിപൊടിക്കുന്നത്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക്, കൊച്ചിയിലെ ഫഌറ്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, മാളുകള്‍ തുടങ്ങിയ സ്ഥലത്തേക്കാണ് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത്. ഒരു ടാങ്കര്‍ വെള്ളത്തിന് 750 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കുന്നുണ്ട്. ഒരു രാത്രിയില്‍ തന്നെ നൂറിലേറെ ടാങ്കര്‍ വെള്ളം കടത്താനാകും.
ബിജെപി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ.സി. സന്തോഷ് കുമാര്‍, ശ്രീനാഥ് നായിക്, കെ.ജി. ബാബു, ശശി തുരുത്ത്, സതീഷ് കുമാര്‍, ഇ.ബി. മനോജ്, എം.യു. ബീരാന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അനധികൃത ജലമൂറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ സമരം തുടരുമെന്ന് ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: