കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിക്ഷേത്രത്തില് ഹിന്ദുമഹാസംഗമം ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംഗമം 5 ന് സമാപിക്കും. ഇന്ന് വൈകിട്ട് 4.30 ന് ഹിന്ദുസംഗമം ഉദ്ഘാടകനെയും വിശിഷ്ട അതിഥികളെയും സംഗമവേദിയിലേക്ക് പരുത്തുംപാറ കവലയില്‍ നിന്നും സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് 6.15 ന് നടക്കുന്ന ഉദ്ഘാടന സഭയില്‍ സ്വാഗതസംഘം ചെയര്മാന് കെ.എന്‍ നാരായണന് നമ്പൂതിരി അധ്യക്ഷതവഹിക്കും. കൊല്ലം പന്മന ആശ്രമമഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ ഹിന്ദുമഹാസംഗമം ഉദ്ഘാടനം ചെയ്യും. കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തിലെ വിജയബോധാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. അരവിന്ദാക്ഷന് മുഖ്യപ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ നാലിന് രാവിലെ 7.30 ന് ഭജന, 10.30 ന് വിദ്യാര്‍ത്ഥിസംഗമം, ഉച്ചയ്ക്ക് 12 ന് ഡാന്‍സ്, 3 ന് നടക്കുന്ന മാതൃസംഗമത്തില്‍ പ്രൊഫ. ഇന്ദു കെ.എസ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4.30 ന് കൃഷിപരിചയം വൈകിട്ട് 5 ന് ഭജന, 6.30 ന് സത്സംഗസമ്മേളനം, മൂന്നാം ദിവസമായ അഞ്ചിന് രാവിലെ 8.30 ന് ഭജന, 10.30 ന് നടക്കുന്ന സേവാസമിതി ചര്‍ച്ചയില്‍ ‘സേവനവും സേവാകേന്ദ്രവും’ എന്ന വിഷയം വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് അവതരിപ്പിക്കും, 3 ന് യുവസംഗമം, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.റ്റി രമേശ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ വാവ സുരേഷിനെ ആദരിക്കും. വൈകിട്ട് 5.30 ന് യോഗയും കളരിപ്പയറ്റ് പ്രദര്‍ശനവും, വൈകിട്ട് 6.30 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും, കേരള ക്ഷേത്രസംരക്ഷണസമിതി മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.റ്റി രമ മുഖ്യപ്രഭാഷണം നടത്തും. ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: