കായംകുളം: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ബേക്കറി ജീവനക്കാരനായ നാദാപുരം ഹക്കിം മന്‍സിലില്‍ ഹക്കിമി (25)നാണ് പൊള്ളലേറ്റത്. ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കടയില്‍ ജോലി ചെയ്യ്തുകൊണ്ടിരുന്നപ്പോള് പാന്റ്സിന്റെ പോക്കറ്റില്‍ കിടന്ന മൊബൈലിന് തീപിടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ച് പുറത്തേക്കോടിയ ഹക്കിമിനെ ബേക്കറി ഉടമ പിന്നാലെ എത്തി തടഞ്ഞുനിര്‍ത്തി പാന്റ്സ് വലിച്ചുകീറി ദൂരെയെറിഞ്ഞ് കൂടുതല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പൊള്ളലേറ്റ ഹക്കിമിനെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു മാസം മുമ്പ് കായംകുളത്തെ ഒരു മൊബൈല്‍ വില്‍പ്പന ശാലയില്‍നിന്ന് വാങ്ങിയ മൊബൈലാണ് കത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: