തകഴി: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി എത്തിയവരെ കണ്ട് പ്രസിഡന്റ് മുങ്ങി. നാട്ടുകാര്‍ സെക്രട്ടറിക്ക് പരാതി നല്കി മടങ്ങി. തകഴി പഞ്ചായത്ത് ഓഫീസില്‍ ഏപ്രില്‍ ഒന്നിന് രാവിലെയായിരുന്നു സംഭവം. എട്ടുമാസമായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന രണ്ട്, മൂന്ന്, നാല്, അഞ്ച്, പതിമൂന്ന് വാര്‍ഡുകളിലെ നാട്ടുകാരാണ് പരാതിയുമായി പഞ്ചായത്തിലെത്തിയത്. എന്നാല്‍ പരാതിക്കാര്‍ വരുന്നുവെന്നറിഞ്ഞതോടെ പ്രസിഡന്റ് മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്കി. ആറാം തീയതിക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞദിവസം കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിനെ സമീപിച്ച നാട്ടുകാരോട് മഴക്കാലത്ത് തുണി കെട്ടി വെള്ളം പിടിയ്ക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: