ആലപ്പുഴ: പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരോദ്ഘാടനം ഏപ്രില്‍ നാലിന് രാവിലെ 10.30ന് മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വഹിക്കും. ജി. സുധാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ പൂര്‍ണമായും പ്രീഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് നിര്‍മ്മിച്ചത്. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് കെഎസ്ഇബി ലിമിറ്റഡ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് പുതിയ സെക്ഷന്‍ ഓഫീസ് മന്ദിരം നിര്‍മ്മിച്ചത്. ഏകദേശം 24,000 ഉപഭോക്താക്കളാണ് പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ളത്. ഓഫീസിനുവേണ്ടി ആധുനിക സാങ്കേതിക വിദ്യയായ പ്രീഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കേവലം 75 ദിവസം കൊണ്ടാണ് ഈ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: