എരുമേലി: നിരാലംബരായ വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ച് പഞ്ചായത്ത് നിര്‍മ്മിച്ച വൃദ്ധസദനം തുറക്കാത്തതിനു പിന്നില്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥത മാത്രമാണെന്ന് ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് പണി പൂര്‍ത്തീകരിച്ച വൃദ്ധസദനം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണിപ്പുഴ ബൂത്തുകമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. മണിപ്പുഴ കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ സമരം ചെമ്പകപ്പാറ വൃദ്ധസദനത്തില്‍ റീത്തു സമര്‍പ്പിച്ച് അവസാനിപ്പിച്ചു. എ.പി. സന്തോഷ്, കെ.ആര്. സോജി, മാമച്ചന്, സാബുമാഷ്, ശശി, രാജു, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: