പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ഫോണ്‍ മോഷണം നടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. എരുമേലി കനകപ്പലം വട്ടകപ്പാറ ഗിരീഷ് (24), കാഞ്ഞിരപ്പള്ളി കുളപ്പുറം വട്ടക്കുഴി സണ്ണി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കറണ്ട് മുടങ്ങിയ സമയത്ത് രോഗികളുടെ കിടക്കയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. ഉടന്‍ തന്നെ കറന്റ് വന്നതിനാല്‍ മൊബൈല്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുകയും ബഹളം വച്ചപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഒരാളെ രോഗിയും കൂട്ടുകിടപ്പുകാരനും ചേര്‍ന്ന് പിടികൂടി പോലീസില്‍ എല്‍പ്പിച്ചു. ഓടി രക്ഷപെട്ട ഒരാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതി റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: